KeralaLatest News

ഭാര്യയ്ക്ക് സ്നേഹപൂർവം നന്ദി പറഞ്ഞ് കൊഹ്‌ലി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ആരാധകർക്കിടയിൽ മികച്ച ജോടികളാണ്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‍ന അവാര്‍ഡ് കൊഹ്‌ലിക്ക് ലഭിച്ചു.

അവാര്‍ഡ് ചടങ്ങില്‍ കൊഹ്‌ലിയും ഭാര്യ അനുഷ്‍കയും എത്തിയിരുന്നു. ഇപ്പോള്‍ അനുഷ്‍കയ്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൊഹ്‌ലി. കേവലം നന്ദിയല്ല, മറിച്ച് അനുഷ്‍കയാണ് തന്റെ പ്രചോദനവും കരുത്തുമെന്നുമായിരുന്നു വിരാട് പറഞ്ഞത്.

ജീവിതത്തില്‍ നല്ല കാര്യങ്ങളിലേക്ക് എന്നെ നയിക്കുന്നവള്‍. സ്‍നേഹത്തിന്റെ ശക്തി എന്നെ പഠിപ്പിച്ചവൾ എന്റെ കരുത്ത്, ആത്മാവ് എന്നിങ്ങനെ അനുഷ്‍കയ്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് വിരാട് തന്റെ ഇൻസ്റ്റാഗ്രാമിൽ ഭാര്യയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/BoL2HGuA6kQ/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button