KeralaLatest News

നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉടൻ നൽകും : മുഖ്യമന്ത്രി

നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഇടാക്കണമെന്ന കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കും

തിരുവനന്തപുരം : ശാസ്ത്രജ്ഞൻ നമ്പി നാരായണനുള്ള നഷ്ടപരിഹാരം അൻപതു ലക്ഷം രൂപ സർക്കാർ ഉടൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഐസ്ആർഓ ചാരക്കേസിൽ അന്യായമായി ഉൾപ്പെട്ട അദ്ദേഹത്തിന് 50 ലക്ഷം രൂപ നൽകണമെന്ന സുപ്രീം കോടതി വിധി ഉടൻ നടപ്പിലാക്കാനുള്ള തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.

നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഇടാക്കണമെന്ന കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കും. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീ‍ഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ മുൻ ജഡ്ജി ഡി.കെ. ജെയിൻ അധ്യക്ഷനായ നിയോഗിച്ച സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button