കോപ്പന്‍ഹേഗന്‍: പ്രതിഷേധക്കാരിയെ ആലിംഗനം ചെയ്ത പോലീസ് ഉദ്യോഗസ്ഥയുടെ നടപടിയില്‍ അന്വേഷണം. നിഖാബ്, ബുര്‍ഖ എന്നിവയുള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരെ, ഡെന്മാര്‍ക്കില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് നിയമം പ്രാബല്യത്തിൽ വന്നിരുന്നു.
ഇത്തരത്തിലുള്ള വസ്ത്രങ്ങൾ നിര്‍മിക്കുന്നത് കുറ്റകരമാണ്.
എന്നാൽ പ്രതിഷേധക്കാരിയെ ആലിംഗനം ചെയ്ത പോലീസ് ഉദ്യോഗസ്ഥയുടെ നടപടി ശെരിയല്ലെന്ന നിലപാടിലാണ് അധികൃതര്‍. സമരക്കാരുമായി സംസാരിച്ചതില്‍ തെറ്റില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ നിലപാട്. ഉദ്യോഗസ്ഥയുടെ നടപടി സമരക്കാരോട് കൂടുതല്‍ അനുകമ്പ വളര്‍ന്നുവരുന്നതിന് കാരണമാകുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പക്ഷം. ഇതോടെ പോലീസ് ഉദ്യോഗസ്ഥയുടെ നടപടിക്കെതിരെ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് അധികൃതർ.
Post Your Comments