![](/wp-content/uploads/2016/05/bjpamitshah-kWk-621x414@LiveMint.jpg)
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബി.ജെ.പി സംസ്ഥാനഘടകം. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പിടിച്ചെടുത്ത അമിത് ഷായുടെ തന്ത്രങ്ങള്‍ കേരളത്തിലും ഉണ്ടാകുമെന്നാണ് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ കരുതുന്നത്.
ഇതിന്റെ ആദ്യവട്ട ആലോചനകള്‍ക്കായി 30ന് കേരളത്തില്‍ നിന്നുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും ഉടന്‍ തന്നെ മുഴുവന്‍ സമയ പ്രവര്‍ത്തകരെ രംഗത്തിറക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. കേന്ദ്രം നടപ്പിലാക്കിയ പദ്ധതികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.
കൂടാതെ ന്യൂനപക്ഷ മേഖലയില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അടുത്തിടെ കോട്ടയത്ത് നിന്നും ചില വെെദികര്‍ പാര്‍ട്ടിയില്‍ എത്തിയത് വലിയ മാറ്റത്തിന് തുടക്കം കുറിക്കാനാകുമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.
Post Your Comments