മസ്ക്കറ്റ്•ഒമാനില്‍ ഒരു വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ ശ്വാസംമുട്ടി മരിച്ചു. ശഹം മേഖലയിലെ ഖോര്‍ അല്‍ ഹമാം ഗ്രാമത്തിലാണ് സംഭവമെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.
തീപ്പിടുത്തത്തെക്കുറിച്ച് അറിഞ്ഞ് അഗ്നിശമന സേന അവിടെ എത്തുമ്പോഴേക്കും ഇവരെല്ലാം മരിച്ച നിലയിലായിരുന്നുവെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. മസ്ക്കറ്റില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമം ഒമാന്‍ കടലിടുക്കിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
തീപ്പിടുത്തത്തില്‍ നിന്നുള്ള പുകശ്വസിച്ചാണ് പോലീസും സിവില്‍ ഡിഫന്‍സും പറഞ്ഞു. വീടുകളില്‍ സ്മോക്ക് ഡിറ്റക്ടറുകള്‍ ഘടിപ്പിക്കാന്‍ രാജ്യത്തെ എല്ലാ കുടുംബങ്ങളോടും പോലീസ് ആവശ്യപ്പെട്ടു.
Post Your Comments