ഇനി ഒമാനിലേക്ക് പറക്കാൻ റെഡിയായിക്കോളൂ. കാരണം ഇന്ത്യക്കാര്‍ക്ക് നിസ്സാര തുക ഫീസ് ഈടാക്കി സന്ദര്‍ശക വിസ അനുവദിക്കാന്‍ തീരുമാനം. അഞ്ച് ഒമാനി റിയാല്‍ (ഏകദേശം 950 ഇന്ത്യന്‍ രൂപ) മാത്രമാണ് നല്‍കേണ്ടത്. ഈ സന്ദര്‍ശക വിസയില്‍ 10 ദിവസം രാജ്യത്ത് തങ്ങാം എന്നതാണ് സന്തോഷകരമായ വാർത്ത.
ഈ വാർത്ത പുറത്ത് വിട്ടത് ഒമാന്‍ ടൂറിസം മന്ത്രാലയമാണ് എന്നാല്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാവാത്ത തരത്തിലുള്ള നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവില്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യു.കെ, ജപ്പാന്‍, യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ എവിടേയ്ക്ക് എങ്കിലുമുള്ള വിസ ഉള്ളവര്‍ക്ക് മാത്രമാണ് ചിലവ് കുറഞ്ഞ വിസയ്ക്ക് അപേക്ഷിക്കാനാവുന്നത്. എന്നാല്‍ നേരത്തെയുള്ള ഒരുമാസത്തെ കാലാവധിയുള്ള വിസ ഇനിയും തുടരും. ഇതിന് 20 ഒമാനി റിയാലാണ് (3700 രൂപ) ഫീസ് നിലനിർത്തും.
Post Your Comments