ന്യൂഡല്‍ഹി: ബോളിവുഡ് നടീനടന്മാര്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി തനുശ്രീ ദത്ത. വമ്പന്‍ കുറ്റവാളഇകളാണ് ഇന്ഡസ്ട്രിയിലുള്ളതെന്നും വമ്പന്‍ താരങ്ങള്‍ പോലും ഇവര്ക്കൈപ്പം അഭിനയിക്കുന്ന കാലം വരെ മാറ്റമൊന്നും ഉണ്ടാകില്ലെന്നും നടി പറഞ്ഞു. നാനാപടേക്കറിനെ പോലെയുള്ളവര്‍ക്കൊപ്പം അഭിനയിക്കാന്‍ അക്ഷയ്കുമാറിനെയും രജനീകാന്തിനെയും പോലെ എ ലിസ്റ്റിലുള്ള നടന്മാര് തയ്യാറാകുന്ന കാലത്തോളം നടിമാര്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാനാകില്ലെന്നും തനുശ്രീ പറഞ്ഞു.
സ്ത്രീകളോടുള്ള നാനാപടേക്കറുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് സിനിമയ്ക്കകത്ത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും തനുശ്രീ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാത്ത നടനാണ് നാനാപടേക്കര്. വേണ്ടി വന്നാല്‍ സഹതാരങ്ങളായ സ്ത്രീകളെ കയ്യേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ വരെ അയാള്‍ മുതിരും. ന്യൂസ് 18 ചാനലിനു നല്കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. പത്ത് വര്‍ഷം മുമ്പും ഇതേ ആരോപണങ്ങള്‍ നടി ഉന്നയിച്ചിരുന്നു.
2009 ല്‍ ‘ഹോണ്‍ ഓകെ പ്ളീസ്’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു നാനാപടേക്കര് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് തനുശ്രീ ദത്ത രംഗത്ത് വന്നത്. നടനെതിരെ ആദ്യാമായാണ് ഇത്തരത്തിലുള്ള ഒരാരോപണം ഒരു നടി ഉന്നയിക്കുന്നത്. നേരത്തേ ഹോളിവുഡില്‍ അരങ്ങേറിയ മീടു ഹാഷ്ടാഗ് പ്രചരണം ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ പ്രതിഫലിക്കുമോ എന്ന് അഭിമുഖത്തില്‍ തനുശ്രീയോട് ചോദിച്ചിരുന്നു. എന്നാല്‍ പത്തുവര്‍ഷം മുമ്പ് തുറന്നു പറഞ്ഞിട്ടും ഒരു മാറ്റവുമുണ്ടായില്ലെന്നായിരുന്നു തനുശ്രീയുടെ പ്രതികരണം.
വിവാദങ്ങള്‍ സംസാരിക്കാന്‍ ജനങ്ങള്‍ക്ക ഇഷ്ടമാണ്. എന്നാല്‍ നടപടി സ്വീകരിക്കാന്‍ ആരും തയ്യാറല്ല. സിനിമാ മേഖലയിലുള്ള സ്ത്രീ ചൂഷണങ്ങളെ കുറിച്ച എല്ലാവരും ഗോസിപ്പ പറയുന്നു. ഗ്ളാമറസ് റോളുകള്‍ ചെയ്യുന്നവര്‍ അങ്ങിനെ തന്നെയാണെന്നും അവര്‍ വൃത്തികെട്ടവരാണെന്നും ജനങ്ങള്‍ കരുതും. സിനിമയിലുള്ളവര്‍ നടന്മാരുടെ അനേകം കഥകളാണ് കേള്‍ക്കാറുള്ളത്. എന്നാല്‍ നടന്മാര് പിആര്‍ ന് കാശ് കൊടുക്കുമ്പോള്‍ അവരതു മറച്ചുവയ്ക്കും.
2009 ല്‍ ഹോണ്‍ ഓകെ പ്ളീസില് ഒരു ഐറ്റം നമ്പര്‍ അഭിനയിക്കാനാണ് തനുശ്രീ എത്തിയ്ത്. എന്നാല്‍ നാനാ പടേക്കര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവര്‍ ചിത്രം ഉപേക്ഷിച്ചു. പിന്നീട് 2005ല്‍ ഇമ്രാന് ഹഷ്മിയോടൊപ്പം ആഷിക് ബനായാ ആപ്നേ എന്ന ചിത്രത്തിലെ നായികയായി തിരിച്ചു വന്നു. ധോല്‍, ഗുഡ്ബോയി ബാഡ് ബോയി, അപ്പാര്‍ട്ട്മെന്റ് എന്നീ സിനിമകളിലാണ് നടി അവസാനം അഭിനയിച്ചു.
Post Your Comments