ആലപ്പുഴയിൽ 40 കാരിയായ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തിൽ വഴിത്തിരിവ്

ഫോണ്‍ പരിശോധിച്ചതില്‍ ഞായറാഴ്ച ഇരുവരും തണ്ണീര്‍മുക്കത്തുനിന്നും കടന്നതായാണ് സൂചന.

ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തില്‍ പൊലീസ് തിരച്ചില്‍ ഈര്‍ജ്ജിതമാക്കി. 40 കാരിയായ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നിച്ച്‌ കടന്നതായാണ് സൂചന. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ഞായറാഴ്ച ഇരുവരും തണ്ണീര്‍മുക്കത്തുനിന്നും കടന്നതായാണ് സൂചന.

ഇതിന് പിന്നാലെ ഇരുവരുടെയും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഇരുവരും തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ചേര്‍ത്തല സ്വദേശിയ അധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുകയാണ്. അധ്യാപികയായ യുവതിയെ കാണാനില്ലെന്ന് കാട്ടി ചേര്‍ത്തല സിഐക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇതിനിടയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെയും കാണാതായത്. തുടർന്നാണ് ഇരുവരും ഒരുമിച്ചു കടന്നതാകാമെന്ന സൂചന പൊലീസിന് ലഭിച്ചത്. മുഹമ്മ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തും കന്യാകുമാരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിവരികയാണ്.

Share
Leave a Comment