കൊച്ചി•16 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കണ്‍മണിയെ നഷ്ടമായതറിയാതെ അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് മകള്‍ മോനിഷയെയും നഷ്ടമായത് ഇതുപോലൊരപകടത്തിലാണെന്ന് ശ്രീദേവി ഉണ്ണി ഓര്‍ക്കുന്നു. സിനിമയില്‍ ഏറെ തിരക്കുള്ള സമയമായിരുന്നു അത്. രാത്രികാലങ്ങലിലും പുലര്‍ച്ചയ്ക്കുമെല്ലാം ധാരാളം യാത്രകള്‍ ചെയ്യേണ്ടി നവന്നിരുന്നു. രാവിലത്തെ ഫ്ലൈറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് നിന്ന് പോവുകയായിരുന്നു, യാത്രാ സമയങ്ങളില്‍ ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ താന്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാല്‍ തനിക്കുപോലും മനസ്സിലാകുന്നതിനു മുമ്പേ അപകടം നടന്നു കഴിഞ്ഞതായും ശ്രീദേവി പറയുന്നു. ഏത്‌ഡ്രൈവറായാലും വേഗത്തില്‍ വാഹനമോടിക്കാന്‍ തോന്നുന്ന റോഡായിരുന്നു ചേര്‍ത്തലയിലത്, നല്ല മഞ്ഞുള്ള സമയവും. റോഡിലെ ഇന്‍ഡിക്കേറ്ററും കാണാന്‍ സാധിക്കുന്നില്ലായിരുന്നു. എന്നാല്‍ അപകടസമയം ചിലപ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയിരിക്കാമെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത് വേദനാജനകമാണെന്നും ഇപ്പോള്‍ താന്‍ രാത്രികാലങ്ങളില്‍ യാത്ര ഒഴിവാക്കാറാണ് പതിവെന്നും ശ്രീദേവി ഉണ്ണി പറയുന്നു.
ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ രുടരുകയാണ്, മകള്‍ തേജസ്വിനിയുടെ പോസ്റ്റ് മോര്‍ട്ടും ഇന്ന് നടന്നു. ഭാര്യ ലക്ഷ്മിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments