KeralaCinemaMollywoodLatest NewsNewsEntertainment

കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ഇത്ര വലിയ പ്രശ്നമാണോ? മോനിഷ കേസ് കൊടുത്തിട്ടില്ല: സന്തോഷ് വർക്കി

സംവിധായക മോനിഷ മോഹൻ മേനോനെ ഇഷ്ടമാണെന്നു പറഞ്ഞു ആറാട്ട് സന്തോഷ് വർക്കി വീഡിയോ പങ്കു വെച്ചിരുന്നു. തുടർന്ന് സന്തോഷ് വർക്കിക്കെതിരെ കേസ് ഫയൽ ചെയ്യുക ആണെന്ന് പറഞ്ഞു മോനിഷ മോഹൻ മേനോന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറി പങ്കുവച്ചിരുന്നു. കേസുമായി മുന്നോട്ട് പോവുകയാണെന്നും, അയാൾ അപമാനിച്ച എല്ലാ പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നുമായിരുന്നു മോനിഷ വ്യക്തമാക്കിയത്. എന്നാൽ, മോനിഷ അങ്ങനെ കേസുകൊടുത്തു എന്നൊക്കെ പറയുന്നത് ഫേക്ക് ആണെന്ന് പറയുകയാണ് സന്തോഷ് വർക്കി.

മോനിഷ കേസ് കൊടുത്തിട്ടില്ലെന്നും, കെ കൊടുത്തതെന്ന് പറയുന്നത് വെറുതെയാണെന്നും സന്തോഷ് വർക്കി പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സന്തോഷ് വർക്കി ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. തനിക്ക് മോനിഷയെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും, അല്ലാതെ മോശമായ രീതിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും സന്തോഷ്മോ വ്യക്തമാക്കുന്നു.

‘ഞാൻ വളരെ നല്ല രീതിയിൽ ആണ് മോനിഷയെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരാളെ കല്യാണം കഴിക്കാൻ ഇഷ്ടം ആണെന്ന് പറഞ്ഞത് ഇത്ര വലിയ കാര്യമാണോ. എനിക്ക് മനസ്സിൽ തോന്നി എനിക്ക് തോന്നിയ കാര്യമാണ് ഞാൻ പറഞ്ഞത് അത് ഇത്രയും പ്രശ്നമാകുമെന്ന് വിചാരിച്ചില്ല. ഒരാളെ ഇഷ്ടപ്പെടുന്നത് മോശപ്പെട്ട കാര്യമാണോ. ഒരു പെൺകുട്ടി എന്നോട് ഇതുവരെയും എസ് പറഞ്ഞിട്ടില്ല ആരെങ്കിലും എസ് പറഞ്ഞാൽ പിന്നെ ഞാൻ ആരുടേയും പുറകെ പോകില്ല ‘, സന്തോഷ് വർക്കി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button