Latest NewsSports

സൈനയും കശ്യപും തമ്മിലുള്ള വിവാഹം ഈ വർഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു

ഹൈദരാബാദ്: സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു. ഹൈദരാബാദില്‍ വെച്ച് ഡിസംബര്‍ 16ന് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നെങ്കിലും ഇത് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല.

2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാ‌ഡമിയില്‍ പരിശീലനത്തിനിടെയാണ് ഇരുവരും കൂടുതല്‍ അടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി 20 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുള്ള സൈന,​ ലോകചാന്പ്യന്‍ഷിപ്പുകളില്‍ വെള്ളി,​ വെങ്കല മെഡലുകളും നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്. ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button