ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ തന്നെ ബിജെപി നിരന്തരം ക്രൂശിക്കുന്നുവെന്ന് റോബര്‍ട്ട് വദേര. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണ് നാലു വര്‍ഷമായി ബിജെപി തന്നെ വേട്ടയാടുകയാണെന്നും റാഫേല്‍ കേസിന്റെ സത്യാവസ്ഥ രാജ്യത്തിന് അറിയണമെന്നും വദ്ര വ്യക്തമാക്കി.
അതേസമയം, റാഫേല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് തങ്ങളെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും താമര പൂത്തുലഞ്ഞു തന്നെ നില്‍ക്കുമെന്നാണ് മോദി പറഞ്ഞത്. എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യാന്തര സഖ്യത്തിനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ സഖ്യം രാജ്യത്തിനുള്ളില്‍ വിജയിക്കാത്തതിനാലാണ് ഇത്തരം നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നതെന്നും മോദി വ്യക്തമാക്കിയിരുന്നു.
Post Your Comments