തിരുവനന്തപുരം : കേരളത്തിൽ മൂന്നിടത്ത് ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസഭാ യോഗം പോലും അറിയാതെയാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ നിര്‍മാണ കേന്ദ്രത്തിന് അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തിയാണ് രഹസ്യമായി നിര്‍മാണ കേന്ദ്രങ്ങള്‍ അനുവദിച്ചത്. മുഖ്യമന്ത്രിയോടെ അറിവോടെയാണ് ഈ ഇടപാടുകള്‍ നടന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments