പാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ രൂപത സഹായമെത്രാന്‍ എത്തി. ഇതോടെ പാല രൂപത സഹായ മെത്രാന് മാര്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുരിക്കന്റെയും ഫ്രാങ്കോ മുളയ്ക്കലിന്റൈയും കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന. സീറോ മലബാര്‍ സഭ ഒപ്പമുണ്ടെന്ന് ഫ്രാങ്കോയെ നേരില്‍ അറിയിക്കാന്‍ കെ സി ബി സി ചുമതലപ്പെടുത്തിയത് പ്രകാരമായിരിക്കാം ജേക്കബ്ബ് മരിക്കന്‍ പിതാവ് ജയിലില്‍ എത്തിയതെന്നാണ് സൂചന
ഈ സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കൈവിടരുതെന്ന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍,പൊതുസമൂഹത്തില്‍ ഇക്കാര്യം വെളിപ്പെടണം എന്ന കൃത്യമായ ലക്ഷ്യത്തോടെയുള്ള കെ സി ബി സി ഇടപെടലായിരുന്നു സന്ദര്‍ശനത്തിന് പിന്നിലെന്ന പ്രചാരണവും ഒരു വഴിക്ക് നടക്കുന്നുണ്ട്.
പരാതിക്കാരിയായ കന്യാസ്ത്രിയോട് സഭ സ്വീകരിച്ചിട്ടുള്ള നിലപാട് ഒട്ടും അനുകൂലമായിരുന്നില്ലന്ന് അവര്‍ തന്നെ മാധ്യമങ്ങള്‍ വഴി വെളിപ്പൈടുത്തിയിരുന്നു. ഇക്കാര്യത്തില്‍ സഭ ഘടകങ്ങള്‍ ഇപ്പോഴും കൃത്യമായ നിലപാട് രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments