ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ഒരു മാസം തികയുന്നതിനുള്ളില്‍ ആശിഷ് ഖേതന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചിരിക്കുകയാണ്. മോദിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെയാണ് ആശിഷ് പ്രശംസിച്ചത്. ഇതിന് മുമ്പ് ആം ആദ്മിയിലായിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍.ഡി.എ സര്‍ക്കാരിനെയും വിമര്‍ശിക്കാറുള്ള വ്യക്തിയായിരുന്നു ആശിഷ്. ആയുഷ്മാന്‍ ഭാരത് പദ്ധതി നല്ല രീതിയില്‍ നടപ്പാക്കിയാല്‍ ഇന്ത്യയിലെ ആരോഗ്യ മേഖലയെത്തന്നെ മാറ്റമറിക്കുമെന്ന് ആശിഷ് പറഞ്ഞു.
കോടിക്കണക്കിന് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്നും പദ്ധതി മൂലം പാവപ്പെട്ടവര്‍ക്ക് സാമ്പത്തികമായി ഗുണമുണ്ടാകുമെന്ന് ആശിഷ് പറഞ്ഞു.ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ആശിഷ് ഖേതന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ഇതിന് മുമ്പ് ഏപ്രില്‍ വരെ ആശിഷ് ഖേതന്‍ ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി ഡയലോഗ് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ ചെയര്‍പ്പേഴ്‌സണായിരുന്നു. ഏപ്രിലില്‍ ആശിഷ് ഈ പദവിയില്‍ നിന്നും രാജിവെക്കുകയായിരുന്നു.
ആം ആദ്മിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആശിഷ് ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു. ഇതില്‍ നിന്നും 2014ലായിരുന്നു ആശിഷ് ആം ആദ്മിയില്‍ അംഗത്വമെടുത്തത്. തുടര്‍ന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആശിഷ് ന്യൂ ഡല്‍ഹിയില്‍ മത്സരിക്കുകയുണ്ടായി. എന്നാലും ആശിഷ് ബി.ജെ.പിയുടെ മീനാക്ഷി ലേഖിയുമായി അന്ന് തോല്‍ക്കുകയായിരുന്നു.
Post Your Comments