Latest NewsFootball

മൂന്നാം മത്സരത്തിലും ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് തലകുനിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; കാര്‍ബാവോ കപ്പില്‍ യുണൈറ്റഡ് പുറത്ത്

ആദ്യ പകുതിയില്‍ ഒരു സുന്ദര നീക്കത്തിന് ഒടുവില്‍ മാറ്റയായിരുന്നു യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തത്

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് പരാജയം ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കാര്‍ബാവോ കപ്പിന്റെ മൂന്നാം റൗണ്ടില്‍ ചാമ്പ്യന്‍ഷിപ്പ് ടീമായ ഡെര്‍ബി കൗണ്ടി ആയിരുന്നു യുണൈറ്റഡിന്റെ എതിരാളികള്‍. പെനാള്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ഡെര്‍ബിയുടെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്ന യുണൈറ്റഡ് രണ്ടാം പകുതിയില്‍ തകര്‍ന്നടിയുകയും പിന്നീട് ഇഞ്ച്വറി ടൈമില്‍ ജീവശ്വാസം നേടുകയുമായിരുന്നു. ആദ്യ പകുതിയില്‍ ഒരു സുന്ദര നീക്കത്തിന് ഒടുവില്‍ മാറ്റയായിരുന്നു യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തത്.

ഇന്ന് എളുപ്പം തന്നെ യുണൈറ്റഡ് മറികടക്കുമെന്ന് കരുതിയ ലാമ്പാര്‍ഡിന്റെ ഡെര്‍ബി പക്ഷെ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് മടങ്ങിയത്. യുണൈറ്റഡ് നില പരുങ്ങലിലായി കൊണ്ടിരിക്കെ ഗോള്‍കീപ്പര്‍ റൊമേരോ ചുവപ്പ് കൂടി കണ്ടു. 67ആം മിനുറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു റൊമേരോയുടെ ചുവപ്പ്.

10 പേരായി ചുരുങ്ങിയ യുണൈറ്റഡിനെ 85ആം മിനുട്ടില്‍ ഡെര്‍ബി പിറകിലാക്കി. മത്സരം കൈവിട്ടെന്ന് യുണൈറ്റഡ് കരുതിയ കളിയില്‍ 95ആം മിനുട്ടില്‍ രക്ഷകനായത് ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ ഫെല്ലൈനി ആയിരുന്നു. 95ആം മിനുട്ടില്‍ ഡാലോട്ടിന്റെ ക്രോസില്‍ നിന്നായിരുന്നു ഫെല്ലൈനിയുടെ സമനില ഗോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button