Latest NewsNattuvartha

വിപണി കീഴടക്കി വ്യാജ മറയൂർ ശർക്കര

മറയൂർ ശർക്കരയെന്ന വ്യാജേന സംസ്ഥാനത്തുടനീളം തമിഴ്നാട്ടിൽ നിന്നുള്ള ശർക്കരയാണ് വിറ്റഴിക്കുന്നത്

മറയൂർ: ഭൗമസൂചികാ പദവി മറയൂർ ശർക്കരയ്ക്ക് ലഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയതോടെ തമിഴ്നാട്ടിൽ നിന്നുള്ള ശർക്കര വ്യാപകമായി മറയൂരിലെത്തിച്ച് മറയൂർ ശർക്കരയെന്ന വ്യാജേന സംസ്ഥാനത്തുട നീളം വിൽക്കുന്നതായി പരാതി.

ഗുണമേന്മയേറിയ മറയൂർ ശർക്കരയ്ക്ക് നിലവിൽ കിലോയ്ക്ക് 50–55 രൂപയാണ് മറയൂരിലെ ചില്ലറവില. അതേസമയം, തമിഴ്നാട്ടിൽ ശർക്കരയ്ക്കു നിലവിൽ വിലയിടിവാണ്. ഇതോടെയാണ് കൂടുതൽ ശർക്കര അതിർത്തി കടന്നെത്തുന്നത്.

തമിഴ്‌നാട് ശർക്കര കിലോയ്ക്ക് 35 രൂപ മുതൽ 40 രൂപ വരെയും ഫാക്ടറികളിൽ വിൽക്കുന്ന ഒരു ടൺ കരിമ്പിന് 1800 രൂപയുമാണ് വില. കഴിഞ്ഞ വർഷം ഒരു ടൺ കരിമ്പിന് 2800 രൂപവരെ വില ലഭിച്ചിരുന്നതായി തമിഴ്നാട്ടിലെ കർഷകർ പറയുന്നു. തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളായ ഉദുമൽപേട്ട, ചന്ദനക്കരുപ്പനൂർ, മടത്തുകുളം, കൊളുമം, പഴനി, നെയ്ക്കാരപെട്ടി എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഏക്കറുകളിലാണ് കരിമ്പ് കൃഷിചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button