KozhikodeKeralaNattuvarthaLatest NewsNews

മായം ചേർത്ത ശർക്കര വിൽപന നടത്തി: വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്

കോഴിക്കോട്: മായം ചേർത്ത ശർക്കര വിൽപന നടത്തിയതിന് കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്ഥാപനത്തിനെതിരെയാണ് കോടതി വിധി വന്നത്. താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന നിറം ചേർത്ത ശർക്കര വിറ്റുവെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ഇത്തരത്തിലുള്ള അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈൻ അറിയിച്ചു. വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കണം. ഭക്ഷ്യവസ്തുക്കളുടെ ലാബ് റിസൾട്ടുകളിൽ റോഡമിൻ സാന്നിധ്യം എൻഫോർസ്മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

Read Also : പ്രിൻസിപ്പൽ പട്ടികയിൽ അനധികൃത ഇടപെടൽ നടത്തിയിട്ടില്ല: ഉന്നതവിദ്യാഭ്യാസ മന്ത്രി

2020 ജനുവരി 11-ന് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോ. സനിന മജീദാണ് റോയൽ ബിഗ് മാർട്ടിൽനിന്ന് സാമ്പിൾ ശേഖരിച്ചത്. തുടർന്ന്, ചുമതലയേറ്റ ഫുഡ്‌ സേഫ്റ്റി ഓഫീസർ രേഷ്മ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button