തിരുവനന്തപുരം: വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്ക്കര്‍ ഗുരുതരാവസ്ഥ തരണം ചെയ്തു. മരുന്നുകളോട് പ്രതികരിക്കുകയും ഇന്ന് ബോധം തെളിയുകയും ചെയ്തു. ബന്ധുക്കളെയൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞതോടെ എല്ലാവര്ക്കും ആശങ്ക ഒഴിഞ്ഞു. ബാലഭാസ്കര്‍ ചെറുതായി കണ്ണു തുറന്നുവെന്നും ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര് വന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
ഇന്നലെ നടത്തിയ ന്യൂറോ സര്‍ജ്ജറിക്ക് ശേഷം രക്തസമ്മര്‍ദ്ദം കുറയുകയും വീണ്ടും അപകടാവസ്ഥയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ശ്രമഫലമായി സാധാരണ നിലയിലാകുകയും നട്ടെല്ലിനുള്ള ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഈ ശസ്ത്രക്രിയയും വിജയമായി. ഇന്ന് രാവിലെയാണ് ബോധം തെളിഞ്ഞത്. ബോധം വീണെങ്കിലും വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല. പ്രത്യേക പരിചരണം എന്ന നിലയ്ക്കാണ് വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വെന്റിലേറ്റര്‍ ഇല്ലാതെ സാധാരണ ഗതിയില്‍ ശ്വാസോച്ഛാസം നടക്കുന്നുണ്ട്. ഹൃദയമിടിപ്പും നോര്‍മലാണ്. ഇതോടെ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വിലയിരുത്തി. അതേസമയം ഏക മകളുടെ വിയോഗം ഇതുവരെ ഇവരെ അറിയിച്ചിട്ടില്ല. നാളെ ഡോക്ടര്‍മാര്‍ തന്നെ ഇക്കാര്യം ഇരുവരോടും പറയാനാണ് തീരുമാനം. നാളെ കഴിഞ്ഞ് കുഞ്ഞിന്റെ സംസ്ക്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനവും.
Post Your Comments