ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ നുണ പ്രചാരണം അളിയന്‍ റോബര്‍ട്ട് വാദ്രയെ രക്ഷിക്കാനായിരുന്നുവെന്ന് ആരോപണം. വാദ്രയും സുഹൃത്ത് സഞ്ജയ് ഭണ്ഡാരിയും പ്രതിരോധ വകുപ്പിലെ അതീവ രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന് ബിജെപി വക്താവ് സംപ്രിത് പാത്ര വിശദീകരിച്ചു. സഹോദരി പ്രിയങ്കയുടെ ഭര്‍ത്താവായ വാദ്ര ജയിലില്‍ പോകുമെന്നും അതിന്റെ പേടിയിലാണ് ജാമ്യത്തില്‍ കഴിയുന്ന സോണിയയും മകന്‍ രാഹുല്‍ ഗാന്ധിയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സംപ്രിത് പാത്ര ആരോപിച്ചു.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പഴയ കാര്‍ വിറ്റു നടന്ന് കബളിപ്പിച്ചതിന് ജയിലില്‍ കിടന്നയാളാണ് സ്ജയ് ഭണ്ഡാരി. ഇയാള്‍ റോബര്‍ട്ട് വാദ്രയുമായി ചേര്‍ന്ന് നടത്തിയ ഒഐഎസ് കമ്പനി, റഫാല്‍ വിമാന ഇടപാടില്‍ ഫ്രാന്‍സ് കമ്പനിയായ ഡസോള്‍ട്ടുമായി പങ്കാളിത്തം ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍ സഞ്ജയ് ഭണ്ഡാരിയുടെ വിവരങ്ങള്‍ അന്വേഷണം നടത്തിയതോടെയാണ് പ്രതിരോധ ഇടപാടില്‍ ഭണ്ഡാരിയുടെയും വാദ്രയുടെയും ബന്ധം വ്യക്തമായത്.
ഭണ്ഡാരിയുടെ ഓഫീസിലും മറ്റും നടത്തിയ ഇടപാടില്‍ കണ്ടെത്തിയ രേഖകള്‍ സംപിത് പാത്ര വെളിപ്പെടുത്തി. ഭണ്ഡാരിയുടെ കമ്പനി നല്‍കിയ വിമാന ടിക്കറ്റുപയോഗിച്ച് റോബര്‍ട്ട് വാദ്ര പലവട്ടം സ്വിസ് ബാങ്ക് ആസ്ഥാനമായ സ്യൂറിക് സന്ദര്‍ശിച്ചു. വ്യാജ- രഹസ്യ നിക്ഷേപങ്ങളും ഇടപാടുകളുമാണ് ഇതിനു പിന്നില്‍. പ്രതിരോധ വകുപ്പിലെ രഹസ്യ രേഖകള്‍ റെയ്ഡില്‍ കിട്ടിയിരുന്നു. ഇതെല്ലാം യുപിഎ സര്‍ക്കാര്‍ ഭരണത്തിലാണ്. ഇതിലെല്ലാം പ്രതിയായ റോബര്‍ട്ട് വാദ്രയുടെ മേല്‍ പിടിവീഴുമെന്ന് ഉറപ്പായി. ഈ ഘട്ടത്തിലാണ് റഫാല്‍ വിവാദവുമായി രാഹുല്‍ വന്നതെന്ന് സംപീത പാത്ര പറഞ്ഞു.
‘റോബർട്ട് വാദ്രയെ വിടില്ല, ഈ കേസുള്‍പ്പെടെ പല കേസിലും പ്രതിയാണ്. നിയമനടപടികള്‍ മുന്നോട്ടു പോകുകയാണ്. അതില്‍ വിരണ്ടാണ് ഇപ്പോള്‍ പുകമറ വിവാദം ഉണ്ടാക്കുന്നത്. രാജ്യം കൊള്ളയടിച്ചവരാണ് ശുദ്ധനായ പ്രധാനമന്ത്രിയെ കള്ളനെന്നു വിളിക്കുന്നത്. വാദ്ര ഇപ്പോൾ എവിടെയാണെന്നറിയില്ല.’ ഭണ്ഡാരി ലണ്ടനിലോ മറ്റോ ആണെന്ന് പറയപ്പെടുന്നുവെന്ന് പാത്ര പറഞ്ഞു.
Post Your Comments