ന്യൂ ഡൽഹി : കെട്ടിടം തകർന്നു വീണ് അഞ്ചുപേർക്ക് ദാരുണമരണം. വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിൽ രാവിലെ 9.25 ഓടെയുണ്ടായ അപകടത്തിൽ നാലു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റു. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.
ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമും പൊലീസ് സംഘവും സ്ഥലത്തെത്തി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന വിവരവും ലഭ്യമല്ല. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. മുന്നി എന്ന സ്ത്രീയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു
Post Your Comments