മേരിലാന്‍ഡ്: പീഡനകേസിൽ അമേരിക്കൻ കോമഡി താരം ബില്‍ കോസ്ബിക്ക് 10 വര്‍ഷം തടവ്. 14 വര്‍ഷം മുമ്പ് നടന്ന ലൈംഗിക പീഡനക്കേസില്‍ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 81 വയസുകാരനായ കോസ്ബിക്ക് മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയാണ് ലഭിച്ചത്.
കോസ്ബിയുടേത് ഗുരുതരമാണ് കുറ്റമാണെന്ന് പെന്‍സില്‍വാനിയ ജഡ്ജി സ്റ്റീവന്‍ ഒ നില് പറഞ്ഞു. ആന്‍ഡ്രിയ കോണ്സ്റ്റന്ഡ് എന്ന യുവതിയെ കോസ്ബി തന്റെ ഫിലാഡല്‍ഫിയയിലെ വസതിയില്‍ മയക്കുമരുന്നു നല്‍കിയശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്.
കോസ്ബിക്കെതിരെ അറുപതോളം സ്ത്രീകള്‍ പീഡന പരാതി ഉന്നയിച്ചിട്ടുണ്ട്. 50 വര്‍ഷങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളാണ് ഇവ. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചയാളാണു കോസ്ബി.
Post Your Comments