തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ നിലഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്കുശേഷവും
ബാലഭാസ്‌ക്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അനന്തപുരി ആശുപത്രിയിലെ പ്രവേശിപ്പിച്ച ബാലഭാസ്‌ക്കറിനെയും ഭാര്യ ലക്ഷ്മിയെയും ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ബാലഭാസ്കർ ഇപ്പോഴും വെന്റിലേറ്ററിലാണ് ഉള്ളത്. രക്ത സമ്മർദ്ദത്തിൽ ഇടയ്ക്കിടെ വ്യതിയാനമുണ്ടാകുന്നുണ്ട്.
എന്നാൽ ഭാര്യയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി ഐ സിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയിലെ പുരോഗതി സംബന്ധിച്ച് ഒന്നു രണ്ടു ദിവസത്തിനുശേഷമെ എന്തെങ്കിലും പറയാനാകൂവെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. മാര്‍ത്താണ്ഡന്‍ പിള്ള പറഞ്ഞു. ബാലഭാസ്‌ക്കറിന്റെ കഴുത്തിലെ പരുക്കിനു പുറമെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സുഷുമ്‌ന നാഡിക്കും, ശാസകോശത്തിനും, കഴുത്തിലെ എല്ലിനും ഏറ്റ പരിക്കുകള്‍ ആണ് പ്രധാന പ്രശ്‌നം. ഡ്രൈവര്‍ അര്‍ജുന്റെ പരിക്ക് ഗുരുതരമല്ല. അദ്ദേഹവും ചികിത്സയിലാണ്. പുറത്തെടുത്തപ്പോള്‍ ബാലഭാസ്കറിന്റെ രണ്ടു വയസ്സുള്ള മകൾ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജ്ജുനും അരയ്ക്ക് താഴേക്കാണ് പരിക്കുകള്‍ ഉളളത്. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.
തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മരിച്ച മകള്‍ തേജസ്വി ബാലയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Post Your Comments