ജോലിക്കിടെ തേനീച്ചക്കുത്തേറ്റ് പരിക്കേറ്റത് ആറ് പേർക്ക്. ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് തേനീച്ച ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും. കൈലാസനാട് പാറത്തോട് രാംകോ എസ്‌റ്റേറ്റില്‍ ഏലക്ക എടുത്തുകൊണ്ടിരുന്ന ആറ് പേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. പാര്‍വ്വതി (55), ശേഖര്‍ (58), വേലമ്മാള്‍ (55) വനറോജ (57), മല്ലിക (58), രംഗമ്മ (54) എന്നിവ്‍ക്കാണ് പരിക്കേറ്റത്.
തൊഴിലാളികളുടെ സമീപത്തുണ്ടായിരുന്ന മരത്തില്‍ തൂങ്ങികിടന്ന തേനിച്ചകൂടില്‍ പക്ഷി വന്നിരുന്നതിനെ തുടര്‍ന്നാണ് തേനിച്ച ഇളക്കുവാന്‍ കാരണമായത്. 40ഓളം പേരാണ് ഈ എസ്‌റ്റേറ്റില്‍ ഇന്ന് കായെടുപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നത്.
തേനിച്ച ഇളകി വരുന്നത് കണ്ട് ഇവരില്‍ പലരും ഓടി മാറിയെങ്കിലും പലർക്കും ഭാഗികമായി കുത്തേറ്റിരുന്നു. ഒാടിമാറാൻ കഴിയാതിരുന്ന വേലമ്മാളിനാണ് അധികം പരുക്ക് പറ്റിയത്. തേനീച്ചകുത്തേറ്റ് അബോധാവസ്ഥയിലായ ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികതർ അറിയിച്ചു.
Post Your Comments