Latest NewsIndia

പതിനെട്ടുകാരന്‍ അമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തി; ശേഷം ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു; സംഭവം ഇങ്ങനെ

നീന്തല്‍ക്കുളത്തിന് സമീപത്ത് നിന്ന് രക്തത്തിൽ കുളിച്ച നിലയിലാണ്

ഉദയ്പൂര്‍: അമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം പതിനെട്ടുകാരന്‍ സംഭവത്തിന്റെ ദൃശ്യങ്ങൾ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. രാജസ്ഥാനിലെ ഉദസ്പൂരിന് സമീപം ബന്‍സ്വാരയിലാണ് സംഭവം. അമ്മയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ യുവാവ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വീഡിയോ സന്ദേശം അയക്കുന്നത്. പിറ്റേദിവസം പുലര്‍ച്ചെയാണ് ബന്ധുക്കള്‍ ഇത് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

വീട്ടിലെ നീന്തല്‍ക്കുളത്തിന് സമീപത്ത് നിന്ന് രക്തത്തിൽ കുളിച്ച നിലയിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത് . ദേവ് കന്യ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റാണ് ദേവ് കന്യകൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവതിയുടെ മകൻ ഒളിവിൽ പോയി. ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പിതാവിനൊപ്പം ജബല്‍പൂരില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ് ഗണേശചതുര്‍ത്ഥി ആഘോഷങ്ങളില്‍ പങ്കെടുക്കാനായാണ് നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button