പുതുച്ചേരി: വ്യാജസന്യാസിയുടെ വാക്ക് കേട്ട് പെട്ടെന്ന് ധനികനാകാനായി യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കരിക്കലാമ്പാക്കത്തുള്ള കാളിക്ഷേത്രത്തിന് സമീപം കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവ് അശോക്(32), വ്യാജസന്യാസിയായ ഗോവിന്ദരാജ്(45) മറ്റ് മൂന്നു പേരും പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്ന് ധനികനാകാനായി ഭാര്യയെ ബലി നൽകണമെന്ന ഗോവിന്ദരാജിന്റെ നിർദേശപ്രകാരം അശോക് ഭാര്യയായ കൃഷ്ണവേണിയെ അമ്പലത്തിന് സമീപത്ത് വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
അശോകും കൃഷ്ണവേണിയുമായി അടുത്തബന്ധമായിരുന്നു ഗോവിന്ദരാജിന്. പെട്ടെന്ന് ധനികനാകാനുള്ള മാര്‍ഗം തേടി അശോക് ഗോവിന്ദരാജിനെ സമീപിച്ചിരുന്നു. ഇതിനായി ചില പൂജകളും നടത്തി. എന്നാല്‍ ഫലം ഒന്നും ഉണ്ടാകാതെ വന്നതോടെയാണ് ഭാര്യയെ ബലി നല്‍കാന്‍ അശോകനോട് ഗോവിന്ദരാജ് നിർദേശിച്ചത്. തുടർന്ന് സെപ്റ്റംബര്‍ 19ന് രാത്രിയില്‍ കാളിക്ഷേത്രത്തിലേക്ക് കൃഷ്ണവേണിയെ കൂട്ടിക്കൊണ്ട് പോയി.
എല്ലാ ആഭരണങ്ങളും ധരിച്ച് വേണം എത്തേണ്ടത് എന്നും നിര്‍ദേശം നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ എത്തിയ കൃഷ്ണവേണിയുടെ ഇരു കൈകളും കൂട്ടിക്കെട്ടി, പിന്നീട് ധ്യാനിക്കാന്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം കണ്ണുകള്‍ അടച്ച് ധ്യാനിക്കുന്ന സമയം ഗോവിന്ദരാജ് കൃഷ്ണവേണിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതി ധരിച്ചിരുന്ന 40 പവന്‍ സ്വര്‍ണവും ഗോവിന്ദരാജ് കൈക്കലാക്കി. മൃതദേഹം കണ്ടെത്തിയതോടെ പോലീസ് അശോകനെ ചോദ്യംചെയ്തു.ഇതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Post Your Comments