പയ്യന്നൂര്‍: മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. പയ്യന്നൂര്‍ രാമന്തളിയില്‍ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് രാമന്തളി വടക്കുമ്ബാട്ടെ കെ കെ അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് അജ്ഞാത സംഘം തീവെച്ചു നശിപ്പിച്ചത്.
പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ വീടിന് പുറത്ത് വെളിച്ചം കണ്ട് അഷ്റഫ് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടന്‍ തീയണച്ചുവെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകന് മുഹമ്മദ് സലീല്‍ ഉപയോഗിക്കുന്ന ബൈക്കാണ് കത്തിനശിച്ചത്.
Post Your Comments