CricketLatest News

ഒടുവില്‍ ആരാധകരുടെ മനസ് കീഴടക്കിയ ആ പാക് സുന്ദരിയെ കണ്ടെത്തി

റിയാലിറ്റി 247 എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ആളെ കണ്ടെത്തിയത്.

ഏഷ്യാ കപ്പ് മത്സരത്തിനിടെ ആരാധകരുടെ മനസ് കീഴടക്കിയ ആ പാക് സുന്ദരിയെ കണ്ടെത്തി. ഇന്ത്യ-പാക് മത്സരങ്ങള്‍തകൃതിയായി നടക്കുമ്പോഴും ആരാധകര്‍ ഒന്നടങ്കം ചര്‍ച്ച ചെയ്തത് ആ സുന്ദരിയെക്കുറിച്ചായിരുന്നു. അവളെ കാണാന്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ ഇനിയും നടത്തണമെന്നും ബിസിസിഐയോട് ഇന്ത്യന്‍ ആരാധകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. റിയാലിറ്റി 247 എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ആളെ കണ്ടെത്തിയത്.

നിവ്യ നവോര എന്നാണ് ഇന്ത്യന്‍ ആരാധകരുടെ മനസ് കവര്‍ന്ന ആ സുന്ദരിയുടെ പേര്. എന്നാല്‍, താരം സെലിബ്രിറ്റിയൊന്നുമല്ല. മറിച്ച് ബോളിവുഡന്റെയും ഷാരുഖ് ഖാന്റെയും വലിയ ആരാധികയാണ് നിവ്യ നവോര. അതേസമയം നിവ്യ നവോര എന്ന പേര് ആയിരക്കണക്കിനാളുകളാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തിരയുന്നത്. എന്നാല്‍, ഇവര്‍ക്ക് വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് ഇല്ലെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമാകട്ടെ പ്രൈവറ്റ് അക്കൗണ്ടും.

https://twitter.com/Reality24x7_/status/1043063401558077440

shortlink

Related Articles

Post Your Comments

Related Articles


Back to top button