NattuvarthaLatest News

ഔഷധ വ്യാപാരികൾ 28ന്‌ പണിമുടക്കും

അവശ്യ സാഹചര്യത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് രോഗികളോ ബന്ധുക്കളോ സമീപിച്ചാല്‍ നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി

ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് (എ ഐ ഒ സി ഡി) ന്റെ നേതൃത്വത്തില്‍ 28ന് കടയടപ്പ് സമരം നടത്തും. അന്നേ ദിവസം മെഡിക്കല്‍ സ്റ്റോറുകളും മൊത്ത ഔഷധ വ്യാപാരികളും തുറന്നുപ്രവര്‍ത്തിക്കില്ല.

ഉടമസ്ഥരും ജീവനക്കാരും കടകള്‍ക്ക് സമീപമെത്തി സമരത്തില്‍ പങ്കെടുക്കും. അവശ്യ സാഹചര്യത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് രോഗികളോ ബന്ധുക്കളോ സമീപിച്ചാല്‍ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാള്‍മാര്‍ട്ട്, ഫ്ലിപ്പ് കാർട്ട് പോലുള്ള കമ്പനികള്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാര മേഖലയിലേക്ക് കടന്നുവരുന്നത് 8.5 ലക്ഷം വ്യാപാരികളെയും 50 ലക്ഷം തൊഴിലാളികളെയും അനാഥരാക്കുമെന്ന് എ കെ സി ഡി എ നേതാക്കള്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button