ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക്, ഗരെത് ബെയ്‌ലിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഗോള്‍, ഫ്രാന്‍സിനായി ലോകകപ്പില്‍ പവാര്‍ഡ് നേടിയ ഗോള്‍, മെസ്സിയുടെ നൈജീരിയക്ക് എതിരായ ഗോള്‍ തുടങ്ങി നിരവധി മികച്ച ഗോളുകളെ മറികടന്നാണ് സലാ ഈ അവാര്‍ഡ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിലും പ്രീമിയര്‍ ലീഗ് താരം തന്നെ ആയിരുന്നു ഈ അവാര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ആഴ്‌സ്ണലിന്റെ ജിറൂദ് ആയിരുന്നു ഈ അവാര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മേഴ്‌സിസൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടണെതിരെ നേടിയ ഗോളാണ് സലായെ പുസ്‌കാസ് അവാര്‍ഡിന് അര്‍ഹരാക്കിയത്.
Post Your Comments