പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പ് ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച റോഡ് തൊട്ടു പിന്നാലെ വാട്ടർ അതോറിറ്റിക്കാർ വെട്ടിപ്പൊളിച്ചു. പത്തനംതിട്ടയിലെ ആനയടി – പഴകുളം റോഡിനാണ് ഈ ഗതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുഴിയെടുക്കുന്നത് വാട്ടർ അതോറിറ്റി താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കിലോമീറ്ററിന് ഒരു കോടി രൂപ നിരക്കിൽ വകയിരുത്തി ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണം പുരോഗമിക്കുന്ന ആനയടി _ കൂടൽ റോഡിൽ പത്തനംതിട്ട അടൂരിലെ പള്ളിക്കൽ പ്രദേശത്താണ് വാട്ടർ അതോരിറ്റിയുടെ റോഡ് പൊളിക്കൽ. വീതി 7 മീറ്ററായി പരിഷ്കരിച്ച് നിർമാണം പുരോഗമിക്കുന്നതിനിടെ ഓരത്തെ ജലവിതരണ കുഴലുകൾ തകർന്നു. പിന്നീട് വീതി 6 മീറ്ററാക്കി പരിമിതപ്പെടുത്തി.
റോഡ് ടാറിങ് പൂർത്തിയാക്കി തൊട്ടടുത്ത ദിവസം പൈപ്പ് മാറ്റിയിടാനായി വാട്ടർ അതോരിറ്റി റോഡ് മാന്തിക്കുഴിക്കാനും തുടങ്ങി. ജർമൻ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച റോഡിന് 15 വർഷമാണ് പ്രതീക്ഷിക്കുന്ന ആയുസ്.
Post Your Comments