KeralaLatest News

വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതി; പി.കെ ശശിയെ രക്ഷിക്കാന്‍ നീക്കം

രണ്ട് ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടന്നത്

പാലക്കാട്: പി.കെ ശശി എം.എല്‍.എക്കെതിരായി യുവതി നല്‍കിയ പരാതിയില്‍ അന്വേഷിക്കുന്ന കമ്മിഷന് മുന്‍പില്‍ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തില്‍ ഭൂരിഭാഗവും ശശിക്ക് അനുകൂലമായി മൊഴി നല്‍കിയതായി സൂചന. രണ്ട് ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടന്നത്. ഇന്നലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. പ്രേംകുമാര്‍, പ്രസിഡന്റ് പി.എം ശശി എന്നിവരാണ് കമ്മിഷനംഗങ്ങളുടെ മുന്നില്‍ മൊഴി നല്‍കാനെത്തിയത്.

വനിതാ നേതാവ് ഇത്തരമൊരു പരാതി ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ലെന്നും പിന്നീട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐയുമായി പരാതിയുടെ വിശദാംശം പങ്കുവയ്ക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജില്ലാ നേതാക്കള്‍ കമ്മിഷന് മൊഴി നല്‍കി. മൊഴി നല്‍കിയതില്‍ ഭൂരിഭാഗം പേരും ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞതോടെ ഇതുസംബന്ധിച്ച് പാർട്ടിതല അന്വേഷണമുണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button