ന്യൂ ഡല്‍ഹി: പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 225 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. പരിസ്ഥിതി അനുമതി നൽകാനായി ജില്ലാ തലങ്ങളിൽ രൂപീകരിച്ച സമിതികളും ഇതോടൊപ്പം റദ്ദാക്കി. ജില്ലതലങ്ങളിൽ പരിസ്ഥിതി വിദഗ്ധൻമാർ ഇല്ലാത്തതിനാലാണ് ജില്ലാ കള്കടർമാരുടെ നേതൃത്വത്തിലുള്ള സമിതികൾ റദ്ദാക്കിയത്. ഇനി എല്ലാ അനുമതിക്കും സംസ്ഥാന അതോറിറ്റിയേയോ കേന്ദ്ര മന്ത്രാലത്തേയോ സമീപിക്കണം.
Post Your Comments