തിരുവനന്തപുരം : പി.കെ ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡനക്കേസിൽ കോടതി നിലപാട് വ്യക്തമാക്കി. ശശിക്കെതിരായി യുവതി എഴുതിയ കത്ത് ഹാജരാക്കണമെന്ന എംഎൽഎയുടെ ആവശ്യം കോടതി തള്ളി.
എംഎൽഎയ്‌ക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ കത്ത് ഹാജരാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് നിർദ്ദേശിക്കണമെന്നായിരുന്നു എംഎൽഎ സമർപ്പിച്ച ഹർജിയിലെ ആവശ്യം. ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ഹർജിയിൽ നേരിട്ട് മൊഴിയെടുക്കാൻ സെപ്റ്റംബർ 27 ന് ഹാജരാകാൻ ഹർജിക്കാരന് കോടതി നിർദ്ദേശം നൽകി.
Post Your Comments