ന്യൂഡല്‍ഹി: വിവാഹിതരാകാതെ ഒന്നിച്ച് ജീവിക്കുന്നവര്‍ക്കും ഇനി മുതല്‍ കുഞ്ഞുങ്ങളെ ദത്തെടുക്കാം. ഇത് വിലക്കിയിരുന്ന വിവാദ സര്‍ക്കുലര്‍ കേന്ദ്രം പിന്‍വലിക്കുന്നു. ദത്തെടുക്കലുമായി ബന്ധപ്പെട്ട ഔദ്യോഗിക ഏജന്‍സി, ചൈല്‍ഡ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ (സിഎആര്‍എ) ശുപാര്‍ശ വനിതശിശു ക്ഷേമ മന്ത്രാലയം അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
സ്ത്രീയും പുരുഷനും വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്നതിനെ കുടുംബമായി കാണാന്‍ കഴിയില്ല എന്ന നിര്‍ദ്ദേശത്തോടെയായിരുന്നു കഴിഞ്ഞമാസം 31 ന് സിഎആര്‍എ ഇത്തരം ദത്തെടുക്കലിന് വിലക്കേര്‍പ്പെടുത്തിയുരുന്നത്. എന്നാല്‍ ദത്തെടുക്കാന്‍ താല്പര്യമുള്ളവരുടെ അപേക്ഷകള്‍ പരിഗണിക്കുകയും വിലയിരുത്തുകയും വേണമെന്നതാണ് പുതിയ തീരുമാനം. 2017 ല്‍ നടപ്പിലായ ദത്തെടുക്കല്‍ നിയന്ത്രണ ചട്ടമനുസരിച്ച് തനിച്ചു കഴിയുന്ന സ്ത്രീകള്‍ക്ക് ആണ്‍- പെണ്‍കുട്ടികളിലാരെയും, പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെയും ദത്തെടുക്കാന്‍ അനുവാദമുണ്ട്.
Post Your Comments