7 ദിവസത്തിനകം ദേശീയ പാത 17 വീതി കൂട്ടാന്‍ ഭൂമി വിട്ടുതരണമെന്ന് കാണിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചു. വീടും സ്ഥലവും വിട്ടുനല്‍കിയില്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമെന്ന് ലാന്‍റ് അക്വസിഷന്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോഴിക്കോട് ഇരിങ്ങല്‍ വില്ലേജില്‍ 18 പേര്‍ക്കും, ചേമഞ്ചേരി വില്ലേജിലെ 19 പേര്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്. 7 ദിവസത്തിനകം റവന്യൂ ഇന്‍സ്പെക്ടറുടെ കൈവശം രേഖാമൂലം ഭൂമിയുടെ വിവരങ്ങള്‍ ഏല്‍പ്പിച്ച് ഒഴിഞ്ഞ് പോകണമെന്നാണ് നോട്ടീസ്. ഇല്ലെങ്കില്‍ ഒഴിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്.
നഷ്ടപരിഹാര തുക ദേശീയപാത വികസന അധികൃതരില്‍നിന്നും ലഭിക്കുമെന്നും നോട്ടീസിലുണ്ട്. പക്ഷേ പ്രത്യേക പാക്കേജ് വേണമെന്നാണ് ഭൂമി നഷ്ടപ്പെടുന്നവരുടെ ആവശ്യം.
പുതിയ നിയമ പ്രകാരമുള്ള നഷ്ടപരിഹാര തുക നല്‍കുമെന്ന് ജില്ലാകലക്ടര്‍ അടക്കമുള്ളവരുടെ വിശദീകരണം, എന്നാല്‍ 1956ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നുവെന്നാണ് നോട്ടീസ്. അതു കൊണ്ട് പുതുക്കിയ നഷ്ടപരിഹാരം ലഭിക്കില്ലെന്ന ആശങ്കയിലാണ് ഭൂവുടമകള്‍ ഇപ്പോഴുള്ളത്.
Post Your Comments