ലണ്ടന്‍: എന്നാല്‍ ജനിറ്റിക്ക് എഞ്ചിനീയറിംഗിലൂടെ മലേറിയ പകര്‍ത്തുന്ന കൊതുകുകളെ നിയന്തിക്കാനുള്ള പഠനവുമായി ഗവേഷകര്‍. ഇതിന് പരിഹാരം കണ്ടെത്താന്‍ ജീന്‍ ഡ്രൈവ് എന്നാണ് ഇത് അറിയപ്പെടുന്നത്. കൊതുകുകളുടെ പ്രത്യുല്‍പ്പാദന ശേഷിയെ നിയന്ത്രിക്കുന്ന തരത്തില്‍ കൊതുകുകളില്‍ ജനിതക മാറ്റം വരുത്തുന്നതാണ് ഇത്. ഇതിലൂടെ 11 തലമുറ വരെയുള്ള പുതിയ കൊതുകുകള്‍ ഇല്ലാതാക്കാനാകും. അനോഫിലിസ് കൊതുകുകള്‍ പരത്തുന്ന മലേറിയ പോലുള്ള അസുഖങ്ങള്‍ പ്രചരിക്കുന്നത് ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കണ്ടെത്തല്‍. പത്ത് വര്‍ഷത്തോളമായി ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സംഘ ഇതില്‍ പഠനം നടത്തുന്നു. പരീക്ഷണം വിജയത്തിന്റെ പാതയിലാണ് പോകുന്നതെന്ന് സംഘത്തിലെ പ്രൊഫസര്‍ ആന്‍ഡ്രീ ക്രിസാന്‍ഡി വ്യക്തമാക്കി.
ഡിഎന്‍എയില്‍ മാറ്റം വരുത്തിക്കൊണ്ട് കൊതുകുകളെ പുറത്തേയ്ക്ക് വിടുന്നത് കൂടുതല്‍ പ്രത്യുല്‍പ്പാദന പ്രക്രിയയെ ബാധിക്കും. ഇതിലൂടെ ഇവയുടെ എണ്ണം കുറയ്ക്കാനും രോഗാണുക്കളെ വഹിക്കുന്നത് തടയാനും സാധിക്കുമെന്നാണഗവേഷകര്‍ പറയുന്നത്. ആഫ്രിക്ക അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ മലേറിയ വ്യാപകമാകുന്ന സാഹചര്യത്തില്‍ അനോഫിലിസ് ഗാമ്പിയ സ്പീഷിസില്‍ പെടുന്ന കൊതുകുകളിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തുന്നത്.
2016ല്‍ 216 മില്യണ്‍ ആളുകളാണ് മലേറിയ ബാധിച്ചിരുന്നു. 445,000 ആളുകള്‍ മരണപ്പെട്ടു. ഇതേതുടര്‍ന്ന് മലേറിയ നിയന്ത്രിക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ വളരെ പിന്നോട്ട് പോയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയുടെ സഹാറ ഭാഗങ്ങളിലാണ് ഈ രോഗം ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത്. നവജാത ശിശുക്കളും ചെറിയ കുട്ടികളുമാണ് ഏറ്റവുമധികം മലേറിയയ്ക്ക് അടിമകളാകുന്നത്.
പുതിയ സാങ്കേതിക വിദ്യ ഉപയോ ഗിച്ച് എക്സ്എക്സ് ജീനുകളെ(പെണ്‍ ജീനുകള്‍) ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുവഴി പ്രത്യുല്‍പ്പാദനം തടയാം. 7 മുതല്‍ 11 വരെ തലമുറകളെ ഇതുവഴി ഇല്ലാതാക്കാം.ന്യൂതന സംവിധാനങ്ങളുള്ള ലാബുകളില്‍ പരീക്ഷണം നടത്തി സാങ്കേതിക വിദ്യ വിവിധ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ആലോചന.
Post Your Comments