തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സിനിമാ സംഗീത ലോകം. അപകടത്തിൽ ദമ്പതികളുടെ രണ്ടു വയസുകാരിയായ മകൾ മരിച്ചു. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയാണ് കാറപകടത്തില്‍ മരിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍ എം.എ സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ പ്രണയിനിയായ ലക്ഷ്മിയെ വിവാഹം ചെയ്തത്. അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ത്ഥിനിയായിരുന്നു
ലക്ഷ്മി. വീട്ടുകാര്‍ എതിര്‍പ്പുകൾ കണക്കാക്കാതെ ഇരുവരും ജീവിതം തുടങ്ങി.
പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും ഇടയിലേക്ക് അവരുടെ കുഞ്ഞു രാജകുമാരി എത്തിയത്. കുഞ്ഞു തേജസ്വിയെ ലാളിച്ച് കൊതിതീരും മുൻപാണ് വിധി അവളെ കവർന്നെടുത്തത്. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്. ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനനും ഗുരുതരമായി പരിക്കേറ്റു. ലക്ഷ്മിയും അര്‍ജുനനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലക്ഷ്മിക്കും അര്‍ജുനും അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം.
Post Your Comments