KeralaLatest News

ബാലഭാസ്കറിന്റെ മരണം : ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനതപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ച് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പിതാവ് സി കെ ഉണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു ബാലഭാസ്കറിന്റെ അച്ഛൻ നൽകിയ പരാതിയിൽ പറയുന്നത്. ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ല എന്നായിരുന്നു പ്രാധമിക അന്വേഷണത്തിൽ പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ ഇത് ശരിയല്ലെന്നും മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button