കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം. അതിനാല്‍ 12 വയസുവരെയെങ്കിലും ബേബി കാര്‍ സീറ്റ് ഉപയോഗിക്കണമെന്ന് ഡോ.ഷിനു ശ്യാമളന്‍. പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെടുകയും കുഞ്ഞ് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോ.ഷിനുവിന്റെ കുറിപ്പ്.
പല വിലയിലും പല വലിപ്പത്തിലും 3000 രൂപ മുതല്‍ ബേബി കാര്‍ സെറ്റുകള്‍ ലഭ്യമാണ്. കാർ സീറ്റ് പുറകിലത്തെ സീറ്റിൽ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതൽ സുരക്ഷിതത്വവും. കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ചാണ് ബേബി കാർ സീറ്റ് സീറ്റിൽ ഉറപ്പിക്കുന്നത്. കുട്ടികൾക്ക് സുഖമമായി യാത്രയിൽ അതിൽ ഇരുന്നു ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോൾ തല നേരെ ഇരിക്കുവാൻ ഇവ സഹായിക്കുന്നു. കാർ അപകടത്തിൽ പെടുമ്പോൾ കുട്ടികൾ ആ കാറിൽ ഉണ്ടെങ്കിൽ (ബേബി കാർ സീറ്റ് ഇല്ലെങ്കിൽ) അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത. അതിനാല്‍ എല്ലാവരും ബേബി കാര്‍ സീറ്റുകള്‍ വാങ്ങണമെന്നും ഷിനു പറയുന്നു.
ഡോ.ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. അൽപ്പം വൈകിയെങ്കിലും ഞങ്ങളും വാങ്ങി.
വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം.
പല വിലയിലും പല വലിപ്പത്തിലും ഇവ ലഭ്യമാണ്. 3000 രൂപ മുതൽ ലഭ്യമാണ്.
കുട്ടികൾക്ക് 4 അടി 9 ഇഞ്ച് ഉയരം(145 cm) ആകുന്നതു വരെയെങ്കിലും ബേബി കാർ സീറ്റ് ഉപയോഗിക്കണം(8 വയസ്സിനും 12 വയസ്സിനും ഇടയിൽ അത്രയും പൊക്കം എത്താം.). അതിന് ശേഷം മാത്രം അവരെ കാർ സീറ്റിൽ ഇരുത്തുക.
കാർ സീറ്റ് പുറകിലത്തെ സീറ്റിൽ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതൽ സുരക്ഷിതത്വവും.
കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ചാണ് ബേബി കാർ സീറ്റ് സീറ്റിൽ ഉറപ്പിക്കുന്നത്.
കുട്ടികൾക്ക് സുഖമമായി യാത്രയിൽ അതിൽ ഇരുന്നു ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോൾ തല നേരെ ഇരിക്കുവാൻ ഇവ സഹായിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽ ബേബി കാർ സീറ്റ് നിർബന്ധം ആണെന്ന് കേട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇവിടെ ബേബി കാർ സീറ്റ് ഉപയോഗിച്ച് കുഞ്ഞു കുട്ടികളെ ഇരുത്തുന്നത് കണ്ടാൽ ഭാഗ്യം.
നവജാതശിശുക്കൾ മുതൽ 36 കിലോ വരെ (അല്ലെങ്കിൽ 4 അടി 9 ഇഞ്ച് ഉയരം(145 cm) കുട്ടികൾക്കാകുന്നത് വരെ ഇവ കാർ യാത്രയിൽ ഉപയോഗിക്കേണ്ടതാണ്.
കാർ അപകടത്തിൽ പെടുമ്പോൾ കുട്ടികൾ ആ കാറിൽ ഉണ്ടെങ്കിൽ (ബേബി കാർ സീറ്റ് ഇല്ലെങ്കിൽ) അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത.
എല്ലാവരും ബേബി കാർ സീറ്റ് വാങ്ങുക.
ഇത് എന്റെ മകളാണ്. അവൾക്കും ഒരു കാർ സീറ്റ് വാങ്ങി. കാർ സീറ്റിൽ മുറുകി ഇരിക്കുന്നുണ്ട്. റോഡിൽ കുഴിയിലും മറ്റും വണ്ടി വീഴുമ്പോൾ ഇളകാതെ അവൾ സുരക്ഷിതമായി ഇരിക്കുന്നുണ്ട്.
ഭയമില്ലാതെ അവൾ അതിൽ ഇരിക്കുന്നുണ്ട്. ദൂര യാത്രകളിൽ അത്യന്താപേക്ഷിതമാണ് ഇവ.
എല്ലാവരും വാങ്ങുക. നമ്മുടെ കുട്ടികൾ സുരക്ഷിതരായി ഇരിക്കട്ടെ.
ഡോ.ഷിനു ശ്യാമളൻ
https://www.facebook.com/photo.php?fbid=10214983682003497
Post Your Comments