
മാനന്തവാടി: സമുദായങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടുകളോട് പോരാടുക എളുപ്പമല്ല, എങ്കിലും ശ്രമിച്ചേ മതിയാകൂവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്ത്രീകളെ രണ്ടാം സ്ഥാനത്ത് കാണുന്ന നിലപാടുകള്‍ക്കെതിരെ ആവുംവിധം പോരാടാണം.
കുടുംബങ്ങളിലും സമൂഹത്തിലും ഇതേ സ്ഥിതിയുണ്ട്. ഇതിനെ സ്ത്രീകള്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണം. മാനന്തവാടിയില്‍ വനിതാ കമ്മിഷന്റെ നിയമബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സി ജോസഫൈന്‍.
വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെ ജനപ്രതിനിധകളടക്കമുള്ള ചിലര്‍ വിലകുറച്ച് കാണുന്നുണ്ട്. അത് അവരുടെ സ്ത്രീവിരുദ്ധ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകളുടെ പദവി സ്ഥാപിച്ചെടുക്കാനുള്ള ചുമതല സ്ത്രീകള്‍ക്ക് തന്നെയാണ്. ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിലും പല സ്ത്രീകള്‍ക്കും സാമൂഹ്യമായ ധാരണകളില്‍ കുറവുണ്ട്. ഇതിന് മാറ്റമുണ്ടാകണം. വിദ്യാഭ്യാസം തങ്ങളെതന്നെ രക്ഷിക്കാനുള്ളതാണ്. അധ്യാപികമാര്‍വരെ കമ്മിഷന് മുമ്പില്‍വന്ന് കരയുന്ന സാഹചര്യമുണ്ട്. അവര്‍ കരയേണ്ടവരല്ല, അവകാശങ്ങളില്‍ ബോധവതികളായി പോരാടേണ്ടവരാണ്. സ്വകാര്യ സ്‌കൂള്‍ മേഖലയില്‍ വലിയ ചൂഷണമാണ് അധ്യാപികമാര്‍ നേരിടുന്നത്. കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. പുരുഷന്‍മാരായ അധ്യാപകരെ ഇതിന് കിട്ടില്ലെന്ന് നടത്തിപ്പുകാര്‍ക്ക് അറിയാം. 10 വര്‍ഷത്തിനുള്ള സ്വകാര്യ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരും വനിതകളായിരിക്കും.
ഗൃഹനാഥയടക്കം ഒരോ സ്ത്രീയും തൊഴിലാളിയാണെന്നത് അവര്‍ സ്വയം തിരിച്ചറിയണം. തൊഴിലാളിക്ക് അവകാശങ്ങളും ഉണ്ട്. സ്ത്രീ സുരക്ഷ സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. മുത്തലാഖ് നിരോധിച്ചാല്‍ മുസ്ലീം സ്ത്രീകള്‍ രക്ഷപ്പെടുമെന്നാണ് ചിലര്‍ കരുതുന്നത്.
മുത്തലാഖ് അല്ല മുസ്ലീം സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. 25 വര്‍ഷമായി ആവശ്യപ്പെട്ടിട്ടും പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ ഇനിയും പാസാക്കായിട്ടില്ല. ഇതില്‍നിന്നുതന്നെ സ്ത്രീകളോടുള്ള മനോഭാവം വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
Post Your Comments