KeralaLatest News

കുന്നപ്പിള്ളി മന സേവാഭാരതിക്കു ദാനം നല്‍കാനൊരുങ്ങി ലീലാ അന്തര്‍ജനം

മരണംവരെ ലീല അന്തര്‍ജനത്തേയും മകനെയും സേവാഭാരതി സംരക്ഷിക്കണം എന്ന ഉടമ്പടിയോടെയാണ് ദാനം

പാറക്കടവ്: പാറക്കടവ് കുന്നപ്പിള്ളിമന സേവാഭാരതിക്കു ദാനം നലകാനൊരുങ്ങുന്നു. മനയും 60 സെന്റ് സ്ഥലവുമാണ് ദാനമായി നല്‍കുന്നത്. പരേതനായ ജയന്തന്‍ നമ്പൂതിരിയുടെ ഭാര്യ ലീല അന്തര്‍ജനത്തിന്റേതാണ് തീരുമാനം.  ഇതു സംബനന്ധിച്ചുള്ള വിവരങ്ങള്‍ സേവാഭാരതി അങ്കമാലി ഘടകം ഭാരവാഹികളെ അറിയിച്ചു. 78 വയസ്സുള്ള ലീല അന്തര്‍ജനവും 30 വയസുള്ള ഓട്ടിസം ബാധയുള്ള ഏക മകന്‍ വിനോദും മാത്രമാണ് ഇപ്പോള്‍ മനയില്‍ താമസിക്കുന്നത്.  മരണംവരെ ലീല അന്തര്‍ജനത്തേയും മകനെയും സേവാഭാരതി സംരക്ഷിക്കണം എന്ന ഉടമ്പടിയോടെയാണ് ദാനം.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ മേല്‍ശാന്തിയായിരുന്ന ജയന്തന്‍ നമ്പൂതിരി. ഒന്നര വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചതോടെ അന്തര്‍ജനവും മകനും
തീര്‍ത്തും ഒറ്റപ്പെട്ടു പോയി. ഇവരുടെ ബന്ധക്കള്‍ വളരെ ദൂരയാണ് താമസിക്കുന്നത്. ഇവരുമായി ആലോചിച്ച ശേഷമാണ് സ്വത്തു വകകള്‍ സേവാഭാരതിക്ക് കൈമാറുന്നത്.

അന്തര്‍ജനത്തിന്റേയും മകന്റേയും സംരക്ഷണം ഏറ്റെടുക്കുന്നതോടൊപ്പം മന പറമ്പില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംരക്ഷണ കേന്ദ്രം സ്ഥാപിക്കണം എന്നതും ഉടമ്പടിയിലുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30-ന് രാവിലെ 9.30-ന് മനയില്‍ ഭൂമി സമര്‍പ്പണ ചടങ്ങ് നടക്കും. ലീല അന്തര്‍ജനം മനയുടെ രേഖകള്‍ സേവാഭാരതി ദേശീയ വൈസ് പ്രസിഡന്റ് പി.ഇ.ബി. മേനോന് കൈമാറും

ചടങ്ങില്‍ റിട്ട.മേജര്‍ ഡോ. ജ്യോതിഷ് ആര്‍.നായര്‍ അധ്യക്ഷത വഹിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സംരക്ഷണ കേന്ദ്രത്തിന്റെ നിര്‍മാണ സമാഹരണവും ചടങ്ങില്‍ നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button