KeralaLatest News

ശമ്പളം നൽകാൻ മടിക്കുന്നവർക്ക് എസ്പിയുടെ സർക്കുലർ

ഗുരുതരമായി പരുക്കേൽക്കുന്നവർക്കു ലഘുവായ ജോലികൾ നൽകുന്നു

തിരുവനന്തപുരം : പ്രളയദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാൻ മടിക്കുന്ന പോലീസുകാർ എസ്പിയുടെ സർക്കുലർ. കാസർകോട് എസ്പി എ.ശ്രീനിവാസനാണ് സർക്കുലർ പുറത്തിറക്കിയത്.

ശബരിമല ദർശനസൗഭാഗ്യം മുതൽ അപകടത്തിൽ മരിച്ചാൽ ഫോട്ടോ പ്രദർശിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ ഓർക്കണമെന്നു സ്ഥാനക്കയറ്റം മുതൽ എല്ലാം സർക്കാരിന്റെ ഔദാര്യമാണെന്നും സർക്കുലറിൽ പറയുന്നു.വിരമിക്കൽ അടുത്തിരിക്കുന്നവരെ പരേഡിൽനിന്ന് ഒഴിവാക്കുന്നു. ശിക്ഷണ നടപടികളിൽ അവർക്ക് അനുകമ്പയും വീടിനടുത്ത് ജോലിയും ലഭിക്കുന്നുണ്ട്.

ഗുരുതരമായി പരുക്കേൽക്കുന്നവർക്കു ലഘുവായ ജോലികൾ നൽകുന്നു. പോലീസുകാരുടെ മക്കൾ എആർ ക്യാംപ്, ബറ്റാലിയൻ എന്നിവിടങ്ങളിലെ ബസുകളിൽ സ്കൂളിൽ പോകുന്നു. ഉദ്യോഗസ്ഥർ വിരമിച്ചശേഷം മരിച്ചാലും സംസ്കാരത്തിൽ ബ്യൂഗിൾ വായിക്കുന്നു. പോലീസിൽ ജോലി ചെയ്യുന്നതുകൊണ്ട് വീട്ടുവാടകയ്ക്ക് ഡിസ്കൗണ്ട് ലഭിക്കുന്നില്ലേ? കന്റീനിൽ നിന്നു സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നില്ലേ തുടങ്ങിയ കാര്യങ്ങളാണ് സർക്കുലറിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button