NattuvarthaLatest News

കരുനാഗപ്പള്ളിയിൽ പെൺകുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കുന്നു

കൊല്ലം: കരുനാഗപ്പള്ളിയില്‍ ട്രെയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നില്‍ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തത് . കരുനാഗപ്പള്ളിയില്‍ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിനി അര്‍ച്ചന(20)യാണ് ഇന്നലെ രാവിലെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തത്. പടനായര്‍ കുളങ്ങര വടക്കെ വിളയില്‍ ശശി-രാജമണി ദമ്പതികളുടെ മകളാണ്.പത്തനംതിട്ടയില്‍ പോളി ടെക്‌നിക്കിന് പഠിക്കുകയായിരുന്നു അര്‍ച്ചന.

ഒരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. ഈ വിവരം വീട്ടിലറിഞ്ഞതോടെ അച്ഛനുമായി വഴക്കായി. ഈ ബന്ധവുമായി മുന്നോട്ട് പോകാന്‍ സമ്മതിക്കില്ല എന്നറിഞ്ഞതോടെയാണ് അര്‍ച്ചന കടുംകൈ ചെയ്തത്. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ പ്രണയ നൈരാശ്യം മൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് അര്‍ച്ചന പറഞ്ഞിട്ടുണ്ട്.

അച്ഛനുമായി ഉണ്ടായ വാക്കുതര്‍ക്കത്തെപറ്റിയും പരാമര്‍ശിച്ചിട്ടുണ്ട് എന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. രാവിലെ അഞ്ച് മണി കഴിഞ്ഞപ്പോള്‍ പുതിയകാവ് ജംഗ്ഷനില്‍ നിന്നും ശ്രീദേവീ ബസില്‍ പിതാവ് അര്‍ച്ചനയെ കോളേജിലേക്ക് കയറ്റി അയച്ചു. ബസ് ചിറ്റുമൂല റെയില്‍വേ ക്രോസിന് സമീപം എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു.

ബസ് നിര്‍ത്തിയയുടന്‍ അര്‍ച്ചന ബസില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്ക് വഴി നടന്നു പോകുകയായിരുന്നു.

ഈ സമയം മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസ് കടന്നു വന്നു. ഇതിനു മുന്നിലേക്ക് നടന്നു കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.കാമുകനുമായി മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button