Latest NewsIndia

സ്വകാര്യ തൊഴില്‍ മേഖലകളില്‍ പിന്നാക്കവിഭാഗ സംവരണം: പ്രധാനമന്ത്രി യോഗം ചേര്‍ന്നു

ഇക്കാര്യംങ്ങള്‍ ആവശ്യപ്പെട്ട് വിവിധ പിന്നാക്ക വിഭാഗ സംഘടനകള്‍ ദേശീയ തലത്തില്‍ സമരംശക്തമാക്കിയിരുന്നു

ന്യൂഡല്‍ഹി: സ്വകാര്യ മേഖലകളില്‍ പിന്നാക്ക പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് യോഗം നടന്നത്.  ഇക്കാര്യംങ്ങള്‍ ആവശ്യപ്പെട്ട് വിവിധ പിന്നാക്ക വിഭാഗ സംഘടനകള്‍ ദേശീയ തലത്തില്‍ സമരംശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം.

യുപിഎ സര്‍ക്കരിന്റ കാലത്ത്് 2006ല്‍ ഇതുസമംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. കൂടാതെ 2014 വരെ സമിതി ഏഴു തവണ ഇതിനായി യോഗം ചേര്‍ന്നിരുന്നു. ഇതേ സമയം ബിജെപി സര്‍ക്കാരിന്റെ ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്.

സമിതിയില്‍ വ്യവസായ മേഖലയില്‍നിന്നുള്ള പ്രതിനിധികളും ഉണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ കൂടുതലുള്ള 22,000 ഗ്രാമങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി യോഗത്തില്‍ അവതരിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഗ്രാമങ്ങളെ ദത്തെടുക്കുകയും തൊഴില്‍ പരിശീലനം നല്‍കി പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലവസരം നല്‍കുകയും ചെയ്യാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും നൈപുണ്യ വികസന പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button