UAELatest News

വലയില്‍ കുടുങ്ങിയ ഓറിക്സിന്റെ തലയൂരി; താരമായി ദുബായ് കിരീടാവകാശി

വലയില്‍ തലകുടുങ്ങിയ ഓറിക്സിനെ രക്ഷിക്കുന്ന ദുബായ് കിരീടാവകാശിയുടെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ വയറലായിരിക്കുന്നത്.

ദുബായ്: യാത്രാ പ്രിയനും സാഹസിക സഞ്ചാരിയുമായ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമ് സമൂഹമാധ്യമങ്ങളിലെന്നും തരംഗം സൃഷ്ടിക്കാറുണ്ട്. വലയില്‍ തലകുടുങ്ങിയ ഓറിക്സിനെ രക്ഷിക്കുന്ന ദുബായ് കിരീടാവകാശിയുടെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ വൈറലായിരിക്കുന്നത്.

കൊമ്പുകള്‍ക്കും തലയ്ക്കുമിടയില്‍ വലയുടെ അവശിഷ്ടങ്ങല്‍ കുടുങ്ങിയ ഓറിക്സിനെ മയക്കുവെടി വെച്ച് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ സഹായത്തോടെ വലമുറിച്ച് കളഞ്ഞ് രക്ഷിക്കുകയായിരുന്നു. കുരുക്ക് മാറിയതോടെ ഓറിക്സ് തിരിച്ച് കൂട്ട്ത്തിലേക്ക് പോയി. ഓറിക് സുഖം പ്രാപിച്ചു എന്നും ദൗത്യം പൂര്‍ത്തിയായിഎന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കോപ്പും ശൈഖ് ഹംദാന്‍ കുറിച്ചു. പോസ്റ്റ് ചെയ്ത് ഒരുണിക്കൂറിനകം രണ്ട് ലക്ഷത്തിലധികം ആളുകള്‍ വൂഡിയോ കാണുകയും ദുബായ് കിരീടാവകാശിയുടെ കരുതലോടെയുള്ള രക്ഷാപ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button