റാന്നി: റാന്നി ഡിപ്പോയിൽ പ്രളയശേഷം കെഎസ്ആര്‍ടിസി സർവീസുകൾ പുനരാരംഭിച്ചു. 13 സർവീസുകളാണ് ഡിപ്പോയിൽ നിന്ന് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
പ്രളയശേഷം ഒരു മാസം പിന്നിടുമ്പോഴാണ് ഇരുപത് ഷെഡ്യൂളുകളിൽ നിന്ന് ഇത്രയും സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്. പ്രളയസമയത്ത് 9 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്.
പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നിന്നായി സെന്ററിലെ 13 സർവീസുകൾ നടത്തിയതായി റാന്നി ഡിപ്പോ ഇൻ ചാർജ് എം.പി. രവീന്ദ്രൻ അറിയിച്ചു.
റാന്നി മേഖലയിൽ സർവീസ് നടത്തിയിരുന്ന മൂന്ന് ഫാസ്റ്റ് പാസഞ്ചറുകളും 7 ഓർഡിനറികളും കഴിഞ്ഞ ദിവസം റാന്നി ഡിപ്പോയിൽ സർവീസുകൾ അവസാനിപ്പിച്ചു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന ഫാസ്റ്റ് പാസഞ്ചറുകൾ ഡിപ്പോയിൽ എത്തിക്കും.
Post Your Comments