കുവെെറ്റ്: കുവെെറ്റിലെ 8 യുവാക്കാളെയാണ് അതിവിദഗ്ദമായി ഒരു യുവതി പ്രണയം നടിച്ച് പറ്റിച്ച് പണം കെെക്കലാക്കിയത്. സിറ്റിയിലെ അതിസന്പന്നരായ യുവാക്കളെയാണ് യുവതി തന്‍റെ കെണിയില്‍ വീഴ്ത്തിയത്. ചതിയറിയാതെ 8 പേരും യുവതിയുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിനമാണ് യുവതിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത നീക്കമുണ്ടായത്.
സമൂഹത്തില്‍ വലിയ സ്ഥാനവും പണവും ഉള്ള ഇവര്‍ മാനം ഭയന്ന് ഭീഷണിക്ക് വഴങ്ങുമെന്ന് യുവതിക്ക് ഉറപ്പായിരുന്നു. ഈ അവസരമാണ് യുവതി അവസരപൂര്‍വ്വം വിനിയോഗിച്ചത്. 8 പേരെയും സമീപിച്ച് താന്‍ ചോദിക്കുന്ന പണം നല്‍കണമെന്നും ഇല്ലെങ്കില്‍ തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കുമെന്നും യുവതി നിലപാട് അറിയിച്ചു. പുറം ലോകം അറിഞ്ഞാലോ എന്ന് ഭയന്ന് മാനം പേടിച്ച് 8 പേരും യുവതി ചോദിച്ചതിലധികം പണം നല്‍കി തടിയൂരി .
എങ്കിലും സംഗതി എങ്ങനെയോ വെളിച്ചത്തായി. യുവതി ഇപ്പോഴും പണവുമായി മുങ്ങി വിലസുകയാണ്. ഇവരെ ഏത്രയും വേഗം പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പിടികൂടിയാലും പരാതി ഒന്നും ലഭിക്കാത്തതിനാല്‍ ഇവരുടെ പേരില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലായെന്ന് പോലീസ് അറിയിച്ചു.
Post Your Comments