ടോക്യോ ;ആളില്ലാത്ത രണ്ട് പര്യവേക്ഷണ വാഹനങ്ങൾ ഛിന്നഗ്രഹത്തിൽ ഇറക്കി ജാപ്പനീസ് സ്പേസ് ഏജൻസി.
ഹയാബൂസ 2’ എന്ന ബഹിരാകാശപേടകമാണ് മിനർവ-ടൂ 1 എന്ന പേരിലുള്ള പര്യവേക്ഷണ വാഹനങ്ങൾ വിജയകരമായി ഛിന്നഗ്രഹത്തിൽ ഇറക്കിയത്.
ഭൂമിയോടുചേർന്നുള്ള റയുഗു(ryugu) എന്ന ഛിന്നഗ്രഹത്തിലേക്കുള്ള ഹയാബൂസയുടെ പ്രയാണം വ്യാഴാഴ്ചയാണ് ആരംഭിച്ചത്.
രണ്ടുവാഹനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതായും അവ ചിത്രങ്ങളും വിവരങ്ങളും അയയ്ക്കുന്നുണ്ടെന്നും ജാപ്പനീസ് ഏറോസ്പേസ് എക്സ്‌പ്ലോറേഷൻ ഏജൻസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Post Your Comments