അന്ന് കരഞ്ഞു കൊണ്ട് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നലെ കളം വിട്ടത് പുഞ്ചിരിയോടെ. ഇന്ന് എവേ മത്സരത്തില്‍ ഫ്രോസിനേനിയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കികയാണ് യുവന്റസ്.
കളിയുടെ ആദ്യ 80 മിനുട്ടിലും ഗോള്‍ കണ്ടെത്താന്‍ കഴിയാതെ യുവന്റസ് ഗ്രൗണ്ടില്‍ കഷ്ടപ്പെടുമ്പോള്‍ ആയിരുന്നു റൊണാള്‍ഡോ രക്ഷകനായെത്തിയത്. 81ആം മിനുട്ടില്‍ ആയിരുന്നു ക്രിസ്റ്റ്യാനോ കളിയിലെ ആദ്യ ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ യുവന്റസിനായുള്ള മൂന്നാം ഗോളായിരുന്നു ഇത്. കളിയുടെ അവസാന നിമിഷത്തില്‍ ബെര്ണാഡസ്കിയുടെ ഗോളില്‍ യുവന്റസ് മൂന്ന് പോയന്റ് ഉറപ്പിച്ചു.
ഫ്രോസിനേനിയുടെ ഡിഫന്‍സ് അതിശക്തമായി നിന്നതും യുവന്റസിന്റെ അറ്റാക്കിംഗ് നിരയ്ക്ക് ഇടയ്ക്ക് പിഴച്ചതുമാണ് കളിയിലെ ആദ്യ ഗോളിന് 81 മിനുട്ടിന്റെ സമയം എടുത്തത്. ക്ലോസ് റേഞ്ചില്‍ നിന്ന് ഒരു ഇടംകാലന്‍ ഷോട്ട് വഴി ആണ് റൊണാള്‍ഡോ ഗോള്‍വല കുലുക്കിയത്. നാല് ദിവസം മുമ്പ് യുവന്റസ് ജേഴ്സിയില്‍ കരഞ്ഞു കൊണ്ട് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് ചിരിയോടെ ആണ് കളം വിട്ടത്.
Post Your Comments